Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Vizhinjam Port II

വി​ഴി​ഞ്ഞം തു​റ​മു​ഖം ; ര​ണ്ടാം​ഘ​ട്ട ഉ​ദ്ഘാ​ട​നം അ​നി​ശ്ചി​ത​മാ​യി നീ​ളു​ന്നു


തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​നു വ​ൻ വി​ക​സ​ന കു​തി​പ്പു ന​ൽ​കു​ന്ന വി​ഴി​ഞ്ഞം തു​റ​മു​ഖ പ​ദ്ധ​തി​യു​ടെ ര​ണ്ടാം​ഘ​ട്ട വി​ക​സ​ന ഉ​ദ്ഘാ​ട​നം അ​നി​ശ്ചി​ത​മാ​യി വൈ​കു​ന്നു. ക​ഴി​ഞ്ഞ ന​വം​ബ​റി​ൽ ന​ട​ത്തേ​ണ്ട ഉ​ദ്ഘാ​ട​നം വീ​ണ്ടും നീ​ളു​ക​യാ​ണ്. തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ്ര​ചാ​ര​ണ​ത്തി​നും സം​സ്ഥാ​ന സ​ർ​ക്കാ​രി​നു ഗു​ണം കി​ട്ടാ​നും ഉ​ദ്ഘാ​ട​നം വൈ​കി​പ്പി​ക്കു​ക​യാ​ണെ​ന്നാ​ണ് ആ​ക്ഷേ​പം.

2015ൽ ​അ​ദാ​നി ക​ന്പ​നി ക​രാ​ർ എ​ടു​ത്തു​തു​ട​ങ്ങി​യ തു​റ​മു​ഖ പ​ദ്ധ​തി 2024ൽ ​വാ​ണി​ജ്യാ​ടി​സ്ഥാ​ന​ത്തി​ൽ പ്ര​വ​ർ​ത്തി​ച്ചു തു​ട​ങ്ങി​യെ​ങ്കി​ലും 2025 മേ​യി​ൽ ആ​യി​രു​ന്നു ഉ​ദ്ഘാ​ട​നം. മൂ​ന്നു ഘ​ട്ട​മാ​യു​ള്ള പ​ദ്ധ​തി​യു​ടെ ര​ണ്ടാം ഭാ​ഗം 2025 ന​വം​ബ​റി​ൽ ഉ​ദ്ഘാ​ട​നം ന​ട​ത്തു​മെ​ന്ന് ആ​ദ്യ​മേ അ​റി​യി​ച്ചെ​ങ്കി​ലും പ​ല​ത​വ​ണ മാ​റ്റി​വ​ച്ചു. പു​തു​വ​ർ​ഷം ജ​നു​വ​രി​യി​ൽ​ത്ത​ന്നെ ഉ​ദ്ഘാ​ട​നം ന​ട​ത്തു​മെ​ന്നു ക​രു​തി​യി​രു​ന്നെ​ങ്കി​ലും അ​തും ഇ​പ്പോ​ൾ നീ​ളു​ക​യാ​ണ്.

തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന് ഉ​പ​യോ​ഗി​ക്കാ​നാ​യി ഉ​ദ്ഘാ​ട​നം വൈ​കി​പ്പി​ക്കു​ക​യാ​ണെ​ന്നാ​ണ് ഇ​പ്പോ​ൾ അ​റി​യു​ന്ന​ത്. അ​തു​കൊ​ണ്ടു​ത​ന്നെ മു​ഖ്യ​മ​ന്ത്രി​ത​ല​ത്തി​ൽ തീ​രു​മാ​ന​ത്തി​നു കാ​ത്തി​രി​ക്കു​ക​യാ​ണ് ക​ന്പ​നി അ​ധി​കൃ​ത​ർ. തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ്ഞാ​പ​നം വ​രു​ന്ന​തി​നു തൊ​ട്ടു​മു​ന്പേ ഇ​നി ഉ​ദ്ഘാ​ട​ന​ത്തി​നു സാ​ധ്യ​ത​യു​ള്ളൂ.

2028ൽ ​പൂ​ർ​ത്തി​യാ​ക്കേ​ണ്ട ര​ണ്ടാം​ഘ​ട്ട​ത്തി​ൽ കേ​ന്ദ്ര മാ​രി​ടൈം ബോ​ർ​ഡ് നി​ർ​ദേ​ശി​ച്ച മാ​റ്റ​ങ്ങ​ളെ​ല്ലാം ന​ട​പ്പാ​ക്കേ​ണ്ട​തു​ണ്ട്. തു​റ​മു​ഖ​ത്തി​ന്‍റെ മൊ​ത്തം ശേ​ഷി​യും ആ​ഴ​വും കൂ​ട്ടു​ക, ച​ര​ക്ക് വി​നി​മ​യ​ശേ​ഷി 6.2 ദ​ശ​ല​ക്ഷം ടി​ഇ​യു​വാ​യി വ​ർ​ധി​പ്പി​ക്കു​ക, വി​മാ​ന, റോ​ഡ്, ട്രെ​യി​ൻ മാ​ർ​ഗ​ങ്ങ​ളി​ലു​ള്ള ബ​ന്ധം വി​ക​സി​പ്പി​ക്കു​ക എ​ന്നി​വ​യാ​ണു പൊ​തു​വാ​യി ര​ണ്ടാം​ഘ​ട്ട​ത്തി​ൽ വേ​ണ്ട​ത്. ക​പ്പ​ൽ ബ​ർ​ത്തി​ന്‍റെ ശേ​ഷി 1200 മീ​റ്റ​ർ വ​ർ​ധി​പ്പി​ക്കു​ക, അ​ന്താ​രാ​ഷ്‌​ട്ര നി​ല​വാ​ര​ത്തി​ലു​ള്ള ക​ണ്ടെ​യ്ന​ർ യാ​ർ​ഡ് നി​ർ​മി​ക്കു​ക, ആ​ഴ​ക്ക​ട​ൽ ചാ​ന​ലി​ന്‍റെ ദൃ​ഢ​ത ശ​ക്ത​മാ​ക്കു​ക എ​ന്നി​വ​യും ല​ക്ഷ്യ​മാ​ണ്.

ര​ണ്ടാം ഘ​ട്ടം തു​ക ഇ​ര​ട്ടി​യാ​ക്കി അ​ദാ​നി

അ​തേ​സ​മ​യം, ഉ​ദ്ഘാ​ട​നം ഔ​പ​ചാ​രി​ക കാ​ര്യ​മാ​ണെ​ന്നും ത​ങ്ങ​ൾ ഒ​ക്‌​ടോ​ബ​റി​ൽ​ത്ത​ന്നെ ര​ണ്ടാം​ഘ​ട്ട പ​ണി തു​ട​ങ്ങി​യെ​ന്നു​മാണ് തു​റ​മു​ഖ ക​ന്പ​നി അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്. ബ്രേ​ക്ക് വാ​ട്ട​ർ, ബ​ർ​ത്ത് വി​പു​ലീ​ക​ര​ണം തു​ട​ങ്ങി​യ​വ 20 ശ​ത​മാ​നം ന​ട​ത്തി​യെ​ന്നാ​ണ് ക​ന്പ​നി പ​റ​യു​ന്ന​ത്. 9,700 കോ​ടി​യു​ടെ പ​ണി​ക​ളാ​ണു മാ​സ്റ്റ​ർ പ്ലാ​നി​ൽ ഉ​ണ്ടാ​യി​രു​ന്ന​തെ​ങ്കി​ലും ത​ങ്ങ​ൾ 20,000 കോ​ടി​യെ​ങ്കി​ലും ഇ​തി​നാ​യി നി​ക്ഷേ​പി​ക്കു​ന്നു​ണ്ടെ​ന്ന് ക​ന്പ​നി പ​റ​യു​ന്നു.

ക​ണ്ടെ​യ്ന​ർ കൈ​മാ​റ്റം മാ​ത്ര​മ​ല്ല, യാ​ത്ര​ക്കാ​രു​ടെ ക്രൂ​സ് ടെ​ർ​മി​ന​ൽ വി​പു​ലീ​ക​ര​ണം, ബ​ങ്ക​റിം​ഗ് എ​ന്ന​റി​യ​പ്പെ​ടു​ന്ന മ​റ്റു ക​പ്പ​ലു​ക​ൾ​ക്കു​ള്ള ഇ​ന്ധ​നം നി​റ​യ്ക്ക​ൽ, ലി​ക്വി​ഡ് ബ​ർ​ത്ത് എ​ന്ന​റി​യ​പ്പെ​ടു​ന്ന ദ്രാ​വ​ക കാ​ർ​ഗോ ക്രൂ​ഡോ​യി​ൽ, പ്ര​കൃ​തി​വാ​ത​ക ക​പ്പ​ലു​ക​ളു​ടെ കൈ​മാ​റ്റം എ​ന്നി​വ​യും അ​ദാ​നി ല​ക്ഷ്യ​മി​ടു​ന്നു​ണ്ട്.

അ​ദാ​നി പോ​ർ​ട്ട് എ​ന്ന​ത് വി​ഴി​ഞ്ഞം എ​ന്ന മേ​ൽ​വി​ലാ​സ​മാ​യി മാ​റ്റ​ണ​മെ​ന്ന് ക​ന്പ​നി ക​രു​തു​ന്നു. മൂ​ന്നാം​ഘ​ട്ട​ത്തി​ൽ ലോ​ക​ത്തെ​ത​ന്നെ ഏ​റ്റ​വും മി​ക​ച്ച ആ​ഴ​ക്ക​ട​ൽ തു​റ​മു​ഖ​മാ​ക്കി മാ​റ്റാ​നും അ​വ​ർ ആ​ലോ​ചി​ക്കു​ന്നു​ണ്ട്. ജ​ല​ഗ​താ​ഗ​ത, റോ​ഡ് സൗ​ക​ര്യ​ങ്ങ​ൾ 2028ഓ​ടെ ലോ​ക​നി​ല​വാ​ല​ത്തി​ലെ​ത്തു​മെ​ന്നും ക​ന്പ​നി ക​രു​തു​ന്നു. ഇ​പ്പോ​ൾ​ത്ത​ന്നെ നി​ര​വ​ധി ഹൈ​വേ പ​ദ്ധ​തി​ക​ൾ വി​ഴി​ഞ്ഞം തു​റ​മുഖവു​മാ​യി ബ​ന്ധ​പ്പെ​ട്ടി​ട്ടു​ണ്ട്.

അ​ടു​ത്ത​ഘ​ട്ട​ത്തോ​ടെ പോ​ർ​ട്ടി​നെ നി​യ​ന്ത്രി​ക്കു​ന്ന വി​സി​ൽ എ​ന്ന കേ​ര​ള ഗ​വ​ണ്‍​മെ​ന്‍റി​ന്‍റെ നി​യ​ന്ത്ര​ണ സം​വി​ധാ​ന​ത്തെ​ക്കാ​ൾ കേ​ന്ദ്ര മാ​രി​ടൈം ബോ​ർ​ഡി​ന്‍റെ ഭാ​ഗ​മാ​യി വി​ഴി​ഞ്ഞം മാ​റേ​ണ്ടി വ​രും. കേ​ന്ദ്ര ബോ​ർ​ഡി​ന്‍റെ ഭാ​ഗ​മാ​യു​ള്ള ഇ​നി​യു​ള്ള പ​ണി​ക​ളി​ൽ കേ​ര​ള ഗ​വ​ണ്‍​മെ​ന്‍റി​നു ചെ​ല​വോ മ​റ്റു നി​ക്ഷേ​പ​ങ്ങ​ളോ ഇ​ല്ല.

ഇ​ത്ത​രം തു​റ​മു​ഖ​ങ്ങ​ൾ സം​ബ​ന്ധി​ച്ച് കേ​ന്ദ്ര​വു​മാ​യി ച​ർ​ച്ച ന​ട​ത്തി പു​തി​യ​ന​യ​വും നി​യ​മ​നി​ർ​മാ​ണ​വും കൊ​ണ്ടു​വ​ന്നാ​ലേ വി​സി​ൽ പോ​ലു​ള്ള നി​യ​ന്ത്ര​ണ സം​വി​ധാ​ന​ങ്ങ​ൾ​ക്കു പ്ര​സ​ക്തി​യു​ള്ളൂ. ഇ​പ്പോ​ൾ​ത്ത​ന്നെ വി​സി​ലി​നു തു​റ​മു​ഖ​ത്ത് നി​രീ​ക്ഷ​ണ അ​ധി​കാ​രം മാ​ത്ര​മേ​യു​ള്ളൂ.

അ​ദാ​നി ക​ന്പ​നി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ തു​റ​മു​ഖ വി​ക​സ​ന പ​ദ്ധ​തി​ക​ൾ മു​ട​ക്കം കൂ​ടാ​തെ ന​ട​ക്കു​ന്നെ​ങ്കി​ലും ര​ണ്ടാം​ഘ​ട്ട ഉ​ദ്ഘാ​ട​നം വൈ​കു​ന്ന​തു കേ​ന്ദ്ര​ത്തി​ന്‍റെ ഈ ​മേ​ഖ​ല​യി​ലെ പ​ദ്ധ​തി​ക​ളെ വൈ​കി​പ്പി​ക്കാ​നി​ട​യു​ണ്ട്.

രാ​ജ്യ​ത്തി​ന്‍റെ നാ​വി​ക മു​ന്നേ​റ്റ​ത്തി​ന്‍റെ പ്ര​ധാ​ന കേ​ന്ദ്ര​മാ​യാ​ണ് പ്ര​തി​രോ​ധ, നാ​വി​ക മ​ന്ത്രാ​ല​യ​ങ്ങ​ൾ വി​ഴി​ഞ്ഞ​ത്തെ കാ​ണു​ന്ന​ത്. കേ​ന്ദ്ര​മാ​രി ടൈം ​ബോ​ർ​ഡി​ന്‍റെ നി​ല​പാ​ട് മാ​റി​യാ​ൽ അ​തു പ​ദ്ധ​തി​യു​ടെ മൂ​ന്നാം​ഘ​ട്ട​ത്തെ ബാ​ധി​ക്കു​മെ​ന്ന ആ​ശ​ങ്ക ഗൗ​ര​വ​ത​രം​ത​ന്നെ​യെ​ന്ന് ഈ ​രം​ഗ​ത്ത് വി​ദ​ഗ്ധ​രും വി​ല​യി​രു​ത്തു​ന്നു.

Latest News

Up